തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളെപ്പറ്റി കേട്ടറിഞ്ഞ്, അവിടെ ദര്‍ശനം നടത്താനുള്ള ആഗ്രഹമുദിച്ചത് എന്റെ അനിയനും കുടുംബത്തിനുമാണ്. എങ്കില്പിന്നെന്നെ എല്ലാവരും കൂടി അങ്ങോട്ടൊരു യാത്ര ആയാലോ എന്നായി. അങ്ങനെ, മറ്റൊരു യാത്രക്കുള്ള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരുന്ന ഞങ്ങള്‍ അതുപേക്ഷിച്ച് അവരോടൊപ്പം ചേരാന്‍ തീരുമാനിച്ചു.
സംഗതി എവിടെയാണ് എന്താണ് എന്നൊക്കെ ഇന്റര്‍നെറ്റില്‍ പരതി ഏകദേശ ധാരണ ഉണ്ടാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരും കുഭകോണത്തുമായി ചിതറിക്കിടക്കുന്ന, ഓരോ നവഗ്രഹത്തിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള, ഒന്‍പത് ക്ഷേത്രങ്ങളാണിവ. ഒന്നും അടുത്തടുത്തല്ലതാനും. ഇന്റര്‍നെറ്റ് വഴി തന്നെ തഞ്ചാവൂരില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു. ക്ഷേത്രസന്ദര്ശനത്തിനുള്ള വാഹനവും ഹോട്ടലുകാര്‍ മുഖാന്തിരം ഏര്‍പ്പാടുചെയ്തു. യാത്രക്കായി ഞങ്ങളുടെ കയ്യിലുള്ളത് രണ്ടേരണ്ടു ദിവസങ്ങള്‍ മാത്രം. വെറും രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ ഒന്‍പത് ക്ഷേത്രങ്ങളും കണ്ടുതീര്‍ക്കാന്‍ പറ്റുമോ എന്ന ഞങ്ങളുടെ ആശങ്ക, വാഹനത്തിന്റെ ഡ്രൈവര്‍ ദൂരീകരിച്ചു. രണ്ടു ദിവസം ധാരാളമാണെന്നും, വളരെ സുഗമമായി ഈ യാത്ര പൂര്ത്തിയാക്കാക്കിത്തരുന്ന കാര്യം താന്‍ ഏറ്റുവെന്നും ഡ്രൈവര്‍ ഉറപ്പു തന്നു.
അങ്ങനെ ഒരു അര്‍ദ്ധരാത്രിക്ക് ഞങ്ങള്‍, അമ്മ, അനിയന് ബിനു, ഭാര്യ സന്ധ്യ, അവരുടെ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നാഗൂര് എക്സ്പ്രസില്‍ തഞ്ചാവൂര്‍ക്ക് പുറപ്പെട്ടു.
പിറ്റേദിവസം രാവിലെ തഞ്ചാവൂര്‍ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വാഹനവുമായി ഡ്രൈവര്‍ മോഹന്‍ കാത്തുനില്പുണ്ടായിരുന്നു. നേരെ ഹോട്ടലിലെത്തി ഒട്ടു സമയം കളയാതെ എല്ലാവരും കുളിച്ച് റെഡിയായി. പുറത്തൊരു റസ്റ്റോറന്റില്‍ നിന്ന് പ്രാതലും കഴിച്ച് നേരെ ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടു.
കുംഭകോണം ലക്ഷ്യമാക്കിയാണ് വാഹനം നീങ്ങിയത്. ഒന്‍പതു ക്ഷേത്രങ്ങളില്‍ മിക്കവയും കുംഭകോണത്തെ ചുറ്റിപ്പറ്റിയാണ് ഉള്ളത്. തമാശകളും ചിരിയുമായി സമയം കടന്നുപോയി. ആദ്യത്തെ ക്ഷേത്രത്തിലേക്ക് എത്രദൂരം ഉണ്ട്, എത്രസമയമെടുക്കും എന്ന ചോദ്യത്തിനൊന്നും മോഹന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. പോകെപ്പോകെ, മോഹനുതന്നെ എന്തോ ഒരു തപ്പിത്തടയല്‍ പോലെ. അവസാനം മയിലാടുതുറൈ എന്ന സ്ഥലവും കഴിഞ്ഞ് കുറേദൂരം പോയപ്പോഴേക്കും ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പായി: മോഹന്‍ വഴിയെപ്പറ്റി വലിയ നിശ്ചയമൊന്നുമില്ല! മോഹനേയും വാഹനം ഏര്പ്പാടുചെയ്തുതന്ന ഏജന്സിയിലേക്കുമൊക്കെ വിളിച്ച് വഴക്കുകൂടലുമൊക്കെയായി പിന്നെയും കുറേ സമയം കടന്നുപോയി. എന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം പോലും മറുത്ത് പറയാതെ നിസ്സഹായനായി മോഹന്‍ നിന്നു. എന്തു ചെയ്യാന്‍! പിന്നെ പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ തെല്ലാശ്വാസമായി. ചൊവ്വ ഗ്രഹത്തിന് സമര്‍പ്പിച്ചിട്ടുള്ള വൈത്തീശ്വരന്‍ കോവില്‍ ഇവിടെ അടുത്തുതന്നെയാണ്. നേരെ അങ്ങോട്ടു പോയി. അവിടെ നട അടച്ചിരിക്കുന്നു. ഇനി നാലു മണിക്കേ തുറക്കൂ. ഗോപുരവാതില്ക്കല് സഹായിക്കാനെന്ന മട്ടില്‍ നിന്നിരുന്ന ഒരു ആളോടു ചോദിച്ച് മറ്റു ക്ഷേത്രങ്ങളിലേക്കുള്ള വഴിയൊക്കെ ഏകദേശം മനസ്സിലാക്കിയെടുത്തു. വിശദമായ ഒരു റൂട്ട്-മാപ്പും സംഘടിപ്പിച്ചു. അതിനിടയില്‍, ഒരു പെട്ടിക്കടയുടെ മറവില്‍ നിന്ന്, മറ്റൊരു റൂട്ട് മാപ്പ് തിടുക്കത്തില്‍ പഠിച്ചെടുക്കുന്ന മോഹന്റെ ദൃശ്യം സത്യത്തില്‍ ദേഷ്യത്തേക്കാളുപരി ചിരിയാണുണര്‍ത്തിയത്. ടൗണില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഒന്നു വിശ്രമിച്ച് 4 മണിയോടെ ഞങ്ങള്‍ വീണ്ടും വൈത്തീശ്വരന്‍ കോവിലിലെത്തി.
തഞ്ചാവൂരില്‍ നിന്ന് ഏതാണ്ട് 110 കി.മീ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. അംഗാരകപുരം എന്നും അറിയപ്പെടുന്നു. വൈത്തീശ്വരന്‍ കോവിലിന്റെ പരിസരം നാഡീജ്യോതിഷികളുടെ കേന്ദ്രമാണ്.
ബാലെകളിലെയും മറ്റും രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം വര്‍ണ്ണഭംഗിയാര്‍ന്ന നീണ്ട ഇടനാഴികള്‍ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഒരുപാട് ചുറ്റിക്കറങ്ങാനുള്ള സമയമൊന്നുമില്ല. രാവിലെ ഇറങ്ങിത്തിരിച്ചിട്ടും, ഒന്നാമത്തെ ക്ഷേത്രത്തില്‍ എത്തിപ്പെട്ടപ്പോഴേക്കും വൈകുന്നേരമായിക്കഴിഞ്ഞു. അനിയനും കുടുംബവും വഴിപാടിനും മറ്റുമായി അകത്തേക്കു നീങ്ങിയ ഇത്തിരി സമയം കൊണ്ട് ഞാന്‍ കുറച്ചു ഫോട്ടോസ് എടുത്തു.
ഇവിടത്തെ പ്രധാനപ്രതിഷ്ഠ വൈത്തീശ്വരന്‍ എന്നറിയപ്പെടുന്ന ശിവന് ആണ്. തൈലാംബാള്‍ എന്ന പേരില്‍ പാര്‍വ്വതിയും ഉണ്ട്. ഒരു ഉപപ്രതിഷ്ഠയായിട്ടാണ് ചൊവ്വാഗ്രഹമുള്ളത്. കുഷ്ഠരോഗത്താല്‍ കഷ്ടപ്പെട്ട്, മനംനൊന്ത് പ്രാര്‍ത്ഥിച്ച അംഗാരകനു(ചൊവ്വ) മുന്നില്‍ ശിവന് ഒരു വൈദ്യന്റെ രൂപത്തില്‍ (വൈദ്യരുടെ പൊണ്ടാട്ടി തൈലാംബാളായി പാര്‍വ്വതിയും) പ്രത്യക്ഷപ്പെട്ട് രോഗം സുഖപ്പെടുത്തി എന്ന് വിശ്വാസം. അതുകൊണ്ടുതന്നെ, വൈത്തീശ്വരനെ കണ്ടു
വണങ്ങിയാല്‍ സര്‍വ്വരോഗങ്ങളും സുഖപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജടായുമോക്ഷത്തിനുശേഷം രാമലക്ഷ്മണന്മാര് ജടായുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും ഇവിടെയാണത്രേ. ജടായുകുണ്ഡം എന്നപേരിലൊരു കുളവും ഈ ക്ഷേത്രത്തിനു സമീപം കാണാം.
ചൊവ്വാഗ്രഹത്തിന്റെ കോവില്‍: ജഡായുകുണ്ഡം:
തിരുവെങ്കാട് എന്ന സ്ഥലത്തുള്ള ബുധക്ഷേത്രത്തിലേക്ക് താമസിയാതെ ഞങ്ങള്‍ നീങ്ങി. വൈത്തീശ്വരന്‍ കോവിലില്‍ നിന്ന് ഏകദേശം 15 കി.മീ ആണ് തിരുവെങ്കാട് എന്ന അതിസുന്ദരമായ ഗ്രാമപ്രദേശം.
പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലുമൊക്കെയുള്ള ചോളരാജവംശലിഖിതങ്ങളില് ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുള്ളതായി പറയുന്നു. ആദി ചിദംബരം, നവ നൃത്ത സ്ഥലം, ശ്വേതാരണ്യം എന്നീപേരുകളുമുണ്ട്. ഇവിടെയും പ്രധാന പ്രതിഷ്ഠ ശിവനും പാര്‍വ്വതിയും തന്നെ. ശ്വേതാരണ്യേശ്വരന് എന്ന പേരിലാണ് ശിവന് അറിയപ്പെടുന്നത്.
കൊത്തുപണികള്‍ നിറഞ്ഞ മനോഹരമായ ഗോപുരമാണ് നമ്മെ എതിരേല്ക്കുന്നത്.
പ്രധാന പ്രതിഷ്ഠയായ ശിവന്റെ കോവില്‍:
അതിവിശാലമായ ക്ഷേത്രമതില്ക്കകത്ത്, ബുധഭഗവാന് മറ്റൊരു ചെറിയ ക്ഷേത്രം തന്നെയാണുള്ളത്.
സൂര്യതീര്‍ത്ഥം, അഗ്നിതീര്‍ത്ഥം, ചന്ദ്രതീര്‍ത്ഥം, എന്നിങ്ങനെ മൂന്നു വിശാലമായ കുളങ്ങളും ഇവിടെയുണ്ട്.
കരിങ്കല്‍ തൂണുകള്‍ നിരന്നുനില്ക്കുന്ന ഇരുനില വരാന്തകളോടുകൂടിയ, കൂറ്റന്‍ മതില്‍ക്കെട്ടിനു മുകളില്‍,നിരനിരയായി സ്ഥാപിച്ചിരിക്കുന്ന നന്ദി പ്രതിമകള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
ചുറ്റിനടന്ന് കാണാനും മനസ്സിലാക്കാനുമായി കാഴ്ചകളങ്ങനെ പലതും ഓരോ ക്ഷേത്രത്തിലുമുണ്ട്. പക്ഷേ സമയം തീരെയില്ലെന്നതാണ് പ്രശ്നം. അമ്പലനടയിലെ ചായക്കടയില്‍ നിന്ന് ഓരോ ചായയും അകത്താക്കി, 6 കി.മീ ദൂരത്തുള്ള കീഴ്പെരുംപള്ളം എന്ന സ്ഥലത്തെ കേതുക്ഷേത്രത്തിലേക്ക് ഞങ്ങള്‍ നീങ്ങി.
ഈ സ്ഥലത്തിന് വനഗിരി എന്നും പേരുണ്ട്. പുരാതനമായ മറ്റൊരു ശിവക്ഷേത്രമാണിത്. ഇവിടെ ശിവന് നാഗനാഥസ്വാമി എന്നും പാര്‍വ്വതി സൗന്ദര്യനായകി എന്നും അറിയപ്പെടുന്നു. നവഗ്രഹങ്ങളിലൊന്നായ കേതു ഇവിടെ വച്ച് ശിവഭജനം നടത്തി അനുഗ്രഹം വാങ്ങിയതായി വിശ്വസിക്കപ്പെടുന്നു.
കേതു ഒരു ഉപപ്രതിഷ്ഠയായിട്ടാണ് ഇവിടെ ഉള്ളത്.
നേരം സന്ധ്യയാവുന്നു....കുംഭകോണത്തുനിന്ന്ഏതാണ്ട് 55 കിലോമീറ്റര്‍ ദൂരത്തുള്ള തിരുനല്ലാര്‍ എന്ന സ്ഥലത്തെ ശനീശ്വരക്ഷേത്രത്തിലേക്കാണ് ഇനി പോകേണ്ടത്. ഞങ്ങള്‍ നില്ക്കുന്നിടത്തുനിന്ന് 35 കിലോമീറ്ററോളം ഉണ്ടാവും. യാത്രാക്ഷീണം കൊണ്ട് സത്യത്തില്‍ ഞങ്ങളെല്ലാവരും അവശരായിരുന്നു. പ്രത്യേകിച്ചും കുട്ടികള്‍. എങ്കിലും ഇന്നുതന്നെ ഇതുകൂടി തീര്‍ത്തേപറ്റൂ. അല്ലെങ്കില്‍ നാളെ തഞ്ചാവൂര്‍ നിന്ന് ഇക്കണ്ട ദൂരമത്രയും വീണ്ടും വരേണ്ടിവരും. ഹോട്ടല്‍മുറി കുംഭകോണത്ത് എടുക്കുന്നതായിരുന്നു കൂടുതല്‍ സൗകര്യം. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ...
പോണ്ടിച്ചേരിയിലെ കാരൈക്കലിന് അടുത്തുള്ള സ്ഥലമാണ് തിരുനല്ലാര്‍. തമിഴ്നാട്-പോണ്ടിച്ചേരി അതിര്‍ത്തിപ്രദേശം. അങ്ങനെ പോണ്ടിച്ചേരിയുടെ ചെറിയൊരു ഭാഗത്തുകൂടെ കടന്നുപോകാനും അവസരമായി, ഇരുട്ടിത്തുടങ്ങിയതുകൊണ്ട് കാഴ്ചകളൊന്നും കാര്യമായി ആസ്വദിക്കാന്‍ സാധിച്ചില്ല. ഏതാണ്ട് എഴര മണിയായി ശനീശ്വരക്ഷേത്രത്തില്‍ എത്തിയപ്പോള്‍.
എഴാം നൂറ്റാണ്ടുമുതലേ നിലനിന്നിരുന്നതായി ചരിത്രരേഖകളുള്ള പുരാതനക്ഷേത്രമാണിത്. പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും ശനീശ്വരനാണ് പ്രാധാന്യം. ശനീശ്വരനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ക്ഷേത്രമാണിത്. ശിവന് ഇവിടെ ധര്ഭാരണ്യേശ്വരന് എന്നറിയപ്പെടുന്നു. ശനിദോഷനിവാരണത്തിനായി നളന് ശനിഭഗവാനെ ഭജിച്ച് പ്രീതിപ്പെടുത്തിയത് ഇവിടെവച്ചായിരുന്നെന്ന് ഐതിഹ്യം. നളന് കുഴിച്ചെതെന്നു വിശ്വസിക്കപ്പെടുന്ന, നളതീര്ത്ഥം എന്നൊരു കുളവും ഇവിടെയുണ്ട്.
രാത്രിയായിട്ടും അമ്പലത്തില്‍ നല്ല തിരക്കുണ്ട്. തലയെടുപ്പോടെ നില്ക്കുന്ന ഗോപുരത്തിന്റെ ദൃശ്യം ദൂരെനിന്നുതന്നെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കും. അകത്തൊന്നു കയറി പ്രദക്ഷിണം ചെയ്തെന്നു വരുത്തി ഞങ്ങളുടനെ പുറത്തുകടന്നു. അമ്പലത്തിനുള്ളില്‍ ഫോട്ടോയെടുപ്പ് അനുവദനീയവുമല്ലതാനും.
ഹോട്ടല്‍ മുറിയിലെത്തി ഭക്ഷണവും കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പോള്‍ സമയം രണ്ടുമണിയാവുന്നു. നാളെ വൈകുന്നേരം 5-45ന് ആണ് ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള ട്രെയിന്‍. അതിനിടയില്‍ അഞ്ച് അമ്പലങ്ങള്‍ കൂടി കണ്ടുതീര്‍ക്കാനുണ്ട്. ഒന്നു കണ്ണടയ്ക്കാനുള്ള സമയമേയുള്ളു. രാവിലെ നേരത്തേ എഴുന്നേറ്റേ മതിയാവൂ....
[തുടരും....]
സംഗതി എവിടെയാണ് എന്താണ് എന്നൊക്കെ ഇന്റര്‍നെറ്റില്‍ പരതി ഏകദേശ ധാരണ ഉണ്ടാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരും കുഭകോണത്തുമായി ചിതറിക്കിടക്കുന്ന, ഓരോ നവഗ്രഹത്തിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള, ഒന്‍പത് ക്ഷേത്രങ്ങളാണിവ. ഒന്നും അടുത്തടുത്തല്ലതാനും. ഇന്റര്‍നെറ്റ് വഴി തന്നെ തഞ്ചാവൂരില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു. ക്ഷേത്രസന്ദര്ശനത്തിനുള്ള വാഹനവും ഹോട്ടലുകാര്‍ മുഖാന്തിരം ഏര്‍പ്പാടുചെയ്തു. യാത്രക്കായി ഞങ്ങളുടെ കയ്യിലുള്ളത് രണ്ടേരണ്ടു ദിവസങ്ങള്‍ മാത്രം. വെറും രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ ഒന്‍പത് ക്ഷേത്രങ്ങളും കണ്ടുതീര്‍ക്കാന്‍ പറ്റുമോ എന്ന ഞങ്ങളുടെ ആശങ്ക, വാഹനത്തിന്റെ ഡ്രൈവര്‍ ദൂരീകരിച്ചു. രണ്ടു ദിവസം ധാരാളമാണെന്നും, വളരെ സുഗമമായി ഈ യാത്ര പൂര്ത്തിയാക്കാക്കിത്തരുന്ന കാര്യം താന്‍ ഏറ്റുവെന്നും ഡ്രൈവര്‍ ഉറപ്പു തന്നു.
അങ്ങനെ ഒരു അര്‍ദ്ധരാത്രിക്ക് ഞങ്ങള്‍, അമ്മ, അനിയന് ബിനു, ഭാര്യ സന്ധ്യ, അവരുടെ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നാഗൂര് എക്സ്പ്രസില്‍ തഞ്ചാവൂര്‍ക്ക് പുറപ്പെട്ടു.
പിറ്റേദിവസം രാവിലെ തഞ്ചാവൂര്‍ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വാഹനവുമായി ഡ്രൈവര്‍ മോഹന്‍ കാത്തുനില്പുണ്ടായിരുന്നു. നേരെ ഹോട്ടലിലെത്തി ഒട്ടു സമയം കളയാതെ എല്ലാവരും കുളിച്ച് റെഡിയായി. പുറത്തൊരു റസ്റ്റോറന്റില്‍ നിന്ന് പ്രാതലും കഴിച്ച് നേരെ ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടു.
കുംഭകോണം ലക്ഷ്യമാക്കിയാണ് വാഹനം നീങ്ങിയത്. ഒന്‍പതു ക്ഷേത്രങ്ങളില്‍ മിക്കവയും കുംഭകോണത്തെ ചുറ്റിപ്പറ്റിയാണ് ഉള്ളത്. തമാശകളും ചിരിയുമായി സമയം കടന്നുപോയി. ആദ്യത്തെ ക്ഷേത്രത്തിലേക്ക് എത്രദൂരം ഉണ്ട്, എത്രസമയമെടുക്കും എന്ന ചോദ്യത്തിനൊന്നും മോഹന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. പോകെപ്പോകെ, മോഹനുതന്നെ എന്തോ ഒരു തപ്പിത്തടയല്‍ പോലെ. അവസാനം മയിലാടുതുറൈ എന്ന സ്ഥലവും കഴിഞ്ഞ് കുറേദൂരം പോയപ്പോഴേക്കും ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പായി: മോഹന്‍ വഴിയെപ്പറ്റി വലിയ നിശ്ചയമൊന്നുമില്ല! മോഹനേയും വാഹനം ഏര്പ്പാടുചെയ്തുതന്ന ഏജന്സിയിലേക്കുമൊക്കെ വിളിച്ച് വഴക്കുകൂടലുമൊക്കെയായി പിന്നെയും കുറേ സമയം കടന്നുപോയി. എന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം പോലും മറുത്ത് പറയാതെ നിസ്സഹായനായി മോഹന്‍ നിന്നു. എന്തു ചെയ്യാന്‍! പിന്നെ പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ തെല്ലാശ്വാസമായി. ചൊവ്വ ഗ്രഹത്തിന് സമര്‍പ്പിച്ചിട്ടുള്ള വൈത്തീശ്വരന്‍ കോവില്‍ ഇവിടെ അടുത്തുതന്നെയാണ്. നേരെ അങ്ങോട്ടു പോയി. അവിടെ നട അടച്ചിരിക്കുന്നു. ഇനി നാലു മണിക്കേ തുറക്കൂ. ഗോപുരവാതില്ക്കല് സഹായിക്കാനെന്ന മട്ടില്‍ നിന്നിരുന്ന ഒരു ആളോടു ചോദിച്ച് മറ്റു ക്ഷേത്രങ്ങളിലേക്കുള്ള വഴിയൊക്കെ ഏകദേശം മനസ്സിലാക്കിയെടുത്തു. വിശദമായ ഒരു റൂട്ട്-മാപ്പും സംഘടിപ്പിച്ചു. അതിനിടയില്‍, ഒരു പെട്ടിക്കടയുടെ മറവില്‍ നിന്ന്, മറ്റൊരു റൂട്ട് മാപ്പ് തിടുക്കത്തില്‍ പഠിച്ചെടുക്കുന്ന മോഹന്റെ ദൃശ്യം സത്യത്തില്‍ ദേഷ്യത്തേക്കാളുപരി ചിരിയാണുണര്‍ത്തിയത്. ടൗണില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഒന്നു വിശ്രമിച്ച് 4 മണിയോടെ ഞങ്ങള്‍ വീണ്ടും വൈത്തീശ്വരന്‍ കോവിലിലെത്തി.
വൈത്തീശ്വരന്‍ കോവില്‍ (ചൊവ്വ)
ബാലെകളിലെയും മറ്റും രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം വര്‍ണ്ണഭംഗിയാര്‍ന്ന നീണ്ട ഇടനാഴികള്‍ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഒരുപാട് ചുറ്റിക്കറങ്ങാനുള്ള സമയമൊന്നുമില്ല. രാവിലെ ഇറങ്ങിത്തിരിച്ചിട്ടും, ഒന്നാമത്തെ ക്ഷേത്രത്തില്‍ എത്തിപ്പെട്ടപ്പോഴേക്കും വൈകുന്നേരമായിക്കഴിഞ്ഞു. അനിയനും കുടുംബവും വഴിപാടിനും മറ്റുമായി അകത്തേക്കു നീങ്ങിയ ഇത്തിരി സമയം കൊണ്ട് ഞാന്‍ കുറച്ചു ഫോട്ടോസ് എടുത്തു.
ഇവിടത്തെ പ്രധാനപ്രതിഷ്ഠ വൈത്തീശ്വരന്‍ എന്നറിയപ്പെടുന്ന ശിവന് ആണ്. തൈലാംബാള്‍ എന്ന പേരില്‍ പാര്‍വ്വതിയും ഉണ്ട്. ഒരു ഉപപ്രതിഷ്ഠയായിട്ടാണ് ചൊവ്വാഗ്രഹമുള്ളത്. കുഷ്ഠരോഗത്താല്‍ കഷ്ടപ്പെട്ട്, മനംനൊന്ത് പ്രാര്‍ത്ഥിച്ച അംഗാരകനു(ചൊവ്വ) മുന്നില്‍ ശിവന് ഒരു വൈദ്യന്റെ രൂപത്തില്‍ (വൈദ്യരുടെ പൊണ്ടാട്ടി തൈലാംബാളായി പാര്‍വ്വതിയും) പ്രത്യക്ഷപ്പെട്ട് രോഗം സുഖപ്പെടുത്തി എന്ന് വിശ്വാസം. അതുകൊണ്ടുതന്നെ, വൈത്തീശ്വരനെ കണ്ടു
വണങ്ങിയാല്‍ സര്‍വ്വരോഗങ്ങളും സുഖപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജടായുമോക്ഷത്തിനുശേഷം രാമലക്ഷ്മണന്മാര് ജടായുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും ഇവിടെയാണത്രേ. ജടായുകുണ്ഡം എന്നപേരിലൊരു കുളവും ഈ ക്ഷേത്രത്തിനു സമീപം കാണാം.
തിരുവെങ്കാട് എന്ന സ്ഥലത്തുള്ള ബുധക്ഷേത്രത്തിലേക്ക് താമസിയാതെ ഞങ്ങള്‍ നീങ്ങി. വൈത്തീശ്വരന്‍ കോവിലില്‍ നിന്ന് ഏകദേശം 15 കി.മീ ആണ് തിരുവെങ്കാട് എന്ന അതിസുന്ദരമായ ഗ്രാമപ്രദേശം.
തിരുവെങ്കാട് ക്ഷേത്രം(ബുധന്‍):
കൊത്തുപണികള്‍ നിറഞ്ഞ മനോഹരമായ ഗോപുരമാണ് നമ്മെ എതിരേല്ക്കുന്നത്.
പ്രധാന പ്രതിഷ്ഠയായ ശിവന്റെ കോവില്‍:
അതിവിശാലമായ ക്ഷേത്രമതില്ക്കകത്ത്, ബുധഭഗവാന് മറ്റൊരു ചെറിയ ക്ഷേത്രം തന്നെയാണുള്ളത്.
സൂര്യതീര്‍ത്ഥം, അഗ്നിതീര്‍ത്ഥം, ചന്ദ്രതീര്‍ത്ഥം, എന്നിങ്ങനെ മൂന്നു വിശാലമായ കുളങ്ങളും ഇവിടെയുണ്ട്.
കരിങ്കല്‍ തൂണുകള്‍ നിരന്നുനില്ക്കുന്ന ഇരുനില വരാന്തകളോടുകൂടിയ, കൂറ്റന്‍ മതില്‍ക്കെട്ടിനു മുകളില്‍,നിരനിരയായി സ്ഥാപിച്ചിരിക്കുന്ന നന്ദി പ്രതിമകള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
ചുറ്റിനടന്ന് കാണാനും മനസ്സിലാക്കാനുമായി കാഴ്ചകളങ്ങനെ പലതും ഓരോ ക്ഷേത്രത്തിലുമുണ്ട്. പക്ഷേ സമയം തീരെയില്ലെന്നതാണ് പ്രശ്നം. അമ്പലനടയിലെ ചായക്കടയില്‍ നിന്ന് ഓരോ ചായയും അകത്താക്കി, 6 കി.മീ ദൂരത്തുള്ള കീഴ്പെരുംപള്ളം എന്ന സ്ഥലത്തെ കേതുക്ഷേത്രത്തിലേക്ക് ഞങ്ങള്‍ നീങ്ങി.
കേതുക്ഷേത്രം:
ഈ സ്ഥലത്തിന് വനഗിരി എന്നും പേരുണ്ട്. പുരാതനമായ മറ്റൊരു ശിവക്ഷേത്രമാണിത്. ഇവിടെ ശിവന് നാഗനാഥസ്വാമി എന്നും പാര്‍വ്വതി സൗന്ദര്യനായകി എന്നും അറിയപ്പെടുന്നു. നവഗ്രഹങ്ങളിലൊന്നായ കേതു ഇവിടെ വച്ച് ശിവഭജനം നടത്തി അനുഗ്രഹം വാങ്ങിയതായി വിശ്വസിക്കപ്പെടുന്നു.
കേതു ഒരു ഉപപ്രതിഷ്ഠയായിട്ടാണ് ഇവിടെ ഉള്ളത്.
നേരം സന്ധ്യയാവുന്നു....കുംഭകോണത്തുനിന്ന്ഏതാണ്ട് 55 കിലോമീറ്റര്‍ ദൂരത്തുള്ള തിരുനല്ലാര്‍ എന്ന സ്ഥലത്തെ ശനീശ്വരക്ഷേത്രത്തിലേക്കാണ് ഇനി പോകേണ്ടത്. ഞങ്ങള്‍ നില്ക്കുന്നിടത്തുനിന്ന് 35 കിലോമീറ്ററോളം ഉണ്ടാവും. യാത്രാക്ഷീണം കൊണ്ട് സത്യത്തില്‍ ഞങ്ങളെല്ലാവരും അവശരായിരുന്നു. പ്രത്യേകിച്ചും കുട്ടികള്‍. എങ്കിലും ഇന്നുതന്നെ ഇതുകൂടി തീര്‍ത്തേപറ്റൂ. അല്ലെങ്കില്‍ നാളെ തഞ്ചാവൂര്‍ നിന്ന് ഇക്കണ്ട ദൂരമത്രയും വീണ്ടും വരേണ്ടിവരും. ഹോട്ടല്‍മുറി കുംഭകോണത്ത് എടുക്കുന്നതായിരുന്നു കൂടുതല്‍ സൗകര്യം. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ...
പോണ്ടിച്ചേരിയിലെ കാരൈക്കലിന് അടുത്തുള്ള സ്ഥലമാണ് തിരുനല്ലാര്‍. തമിഴ്നാട്-പോണ്ടിച്ചേരി അതിര്‍ത്തിപ്രദേശം. അങ്ങനെ പോണ്ടിച്ചേരിയുടെ ചെറിയൊരു ഭാഗത്തുകൂടെ കടന്നുപോകാനും അവസരമായി, ഇരുട്ടിത്തുടങ്ങിയതുകൊണ്ട് കാഴ്ചകളൊന്നും കാര്യമായി ആസ്വദിക്കാന്‍ സാധിച്ചില്ല. ഏതാണ്ട് എഴര മണിയായി ശനീശ്വരക്ഷേത്രത്തില്‍ എത്തിയപ്പോള്‍.
ശനീശ്വരക്ഷേത്രം:
രാത്രിയായിട്ടും അമ്പലത്തില്‍ നല്ല തിരക്കുണ്ട്. തലയെടുപ്പോടെ നില്ക്കുന്ന ഗോപുരത്തിന്റെ ദൃശ്യം ദൂരെനിന്നുതന്നെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കും. അകത്തൊന്നു കയറി പ്രദക്ഷിണം ചെയ്തെന്നു വരുത്തി ഞങ്ങളുടനെ പുറത്തുകടന്നു. അമ്പലത്തിനുള്ളില്‍ ഫോട്ടോയെടുപ്പ് അനുവദനീയവുമല്ലതാനും.
അമ്പലത്തിന്റെ കവാടം:
സമയം എട്ടരയായി. ഏതാണ്ട് നൂറു കിലോമീറ്ററോളമുണ്ട് തഞ്ചാവൂരിലേക്ക്. റസ്റ്റോറന്റുകള്‍ അടയ്ക്കുന്നതിനുമുന്പേ അവിടെ എത്തിപ്പറ്റിയില്ലെങ്കില് അത്താഴപ്പട്ടിണി കിടക്കേണ്ടി വരും. വല്ലവിധേനയും എത്തിച്ചേര്‍ന്നാല്‍ മതി എന്നു വിചാരിച്ചിരിക്കേ, കുംഭകോണത്തിനടുത്തുവച്ച്, ഡ്രൈവര്‍ മോഹന്റെ അശ്രദ്ധകൊണ്ടുതന്നെ, വണ്ടിക്കൊരു കേടുപാടും പറ്റി. മതിയായ വെളിച്ചമോ, സഹായിക്കാനാരെങ്കിലുമോ ഇല്ലാത്ത പരിസരവും. വണ്ടിയുടെ അടിയില്‍ മലര്‍ന്നു കിടന്നു എന്തൊക്കെയോ ചെയ്യുന്നെന്ന് ഭാവിക്കുന്നതല്ലാതെ മോഹന്‍ കാര്യമെന്തെന്ന് പിടികിട്ടിയ ലക്ഷണമൊന്നുമില്ല. അവസാനം ബിനുവും പ്രസാദും തങ്ങളുടെ വാഹനവിജ്ഞാനവുമായി മോഹനെ സഹായിക്കാനിറങ്ങി. പരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളുമായി ഒരുപാടു നേരത്തേ പ്രയത്നത്തിനുശേഷം വണ്ടി മുന്നോട്ടെടുക്കാവുന്ന സ്ഥിതിയായി. എല്ലാം കഴിഞ്ഞ് തഞ്ചാവൂരിലെത്തുമ്പോള് പതിനൊന്നര മണി! റസ്റ്റോറന്റുകളെല്ലാം അടച്ചിരുന്നു. പട്ടണത്തില്‍ ഒരുപാടുനേരം ചുറ്റിക്കറങ്ങിയതിനുശേഷം, ഷട്ടറിടാനുളള പുറപ്പാടിലായിരുന്ന ഒരു ചെറിയ ഹോട്ടല്‍ അവസാനം കണ്ടുപിടിച്ചു. അവിടെ ബാക്കിയുണ്ടായിരുന്ന ഭക്ഷണം പാഴ്സല്‍ വാങ്ങി. ഞെട്ടിപ്പിക്കുന്ന ഒരു ബില്ലെഴുതിത്തന്ന്, ഞങ്ങളുടെ ഗതികേട് ഹോട്ടലുകാര്‍ ശരിക്കും മുതലാക്കുകയും ചെയ്തു. ഒരു ചപ്പാത്തിയുടെ വില 20 രൂപ!ഹോട്ടല്‍ മുറിയിലെത്തി ഭക്ഷണവും കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പോള്‍ സമയം രണ്ടുമണിയാവുന്നു. നാളെ വൈകുന്നേരം 5-45ന് ആണ് ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള ട്രെയിന്‍. അതിനിടയില്‍ അഞ്ച് അമ്പലങ്ങള്‍ കൂടി കണ്ടുതീര്‍ക്കാനുണ്ട്. ഒന്നു കണ്ണടയ്ക്കാനുള്ള സമയമേയുള്ളു. രാവിലെ നേരത്തേ എഴുന്നേറ്റേ മതിയാവൂ....
[തുടരും....]
10 comments:
തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളിലൂടെ.....
ബിന്ദു, ഈ ക്ഷേത്രങ്ങളെക്കുറിച്ച് ഒരിക്കൽ കേട്ടിരുന്നുവെങ്കിലും, അവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നത് ഈ പോസ്റ്റിലൂടെയാണ്.. അതിനു പ്രത്യേകം നന്ദി... യാത്രയുടെ വേഗത കണ്ടിട്ട്, രണ്ടു ദിവസം കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലും എത്തിച്ചേരുമെന്ന് തോന്നുന്നു :) അതിവേഗം ബഹുദൂരം പിന്നിട്ടുള്ള യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഒരു ദിവസം കൊണ്ടെങനെയാ ഇത്രയും...
സസ്നേഹം,
പഥികൻ
ഇത്തരം യാത്രകൊണ്ട് ഭക്തര്‍ എന്തു നേടുന്നു എന്നു മനസ്സിലാവുന്നില്ല. ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന. ഭൌതിക നേട്ടങ്ങളെല്ലാം ദുഃഖങ്ങളാണ് തരുന്നത്. ഭൌതികങ്ങളായ ദുഃഖങ്ങള്‍ ഇല്ലാതാക്കാന്‍ വീണ്ടും പ്രാര്‍ത്ഥന. യാത്രയില്‍ വീണ്ടും ദുഃഖങ്ങള്‍.
ശനീശ്വരക്ഷേത്രക്കുളത്തില് കുളിച്ചാല്‍ എല്ലാ പാപവും തീരും എന്നാണ് വിശ്വാസം. ചളിനിറമുള്ള കുളത്തിലെ വെള്ളം കണ്ടാല്‍ കുളിക്കാന്‍ തോന്നില്ല എന്നാണ് അവിടെ പോയ സുഹൃത്ത് പറഞ്ഞത്. ശനിയുടെ നിറം കറുപ്പായതുകൊണ്ടാകാം പാപം കഴുകുന്നത് ചളിവെള്ളത്തില്‍ തന്നെയായത്.
ശിവം ശിവകരം ശാന്തം !!!!
ഗാനൻ: യാത്രകൾ ഏതുമായിക്കൊള്ളട്ടെ, അവയിലൂടെ കണ്ടറിഞ്ഞ കാഴ്ചകളും കൗതുകങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുക എന്നല്ലാതെ ഈ പോസ്റ്റിന് മറ്റു ഉദ്ദേശങ്ങളൊന്നുമില്ല. എഴുതുന്നയാളുടെ/വായിക്കുന്നവരുടെ ഭക്തിയോ, വിശ്വാസമോ, അവിശ്വാസമോ ഇവിടെ പ്രസക്തമല്ല.
തീർത്ഥയാത്രകൾ തുടരട്ടെ. ക്ഷേത്രക്കാഴ്ചകൾ ഞങ്ങൾക്ക് പുതിയ അറിവാകട്ടെ. ആശംസകൾ.
ബിന്ദു ...
നന്നായി പറഞ്ഞു..
പക്ഷെ ഇത്ര കിഴക്കാണ് പടിഞ്ഞാറ് എന്ന് അറിഞ്ഞില്ല..!! :)
തഞ്ചാവൂരില്‍ ഒരു ഹോട്ടല്‍ തോടങ്ങിയലോന്നു ഒരു ആലോചന..
ഇനിയും വരണം തന്ജാവൂരിലേക്ക് .....
തീർത്ഥയാത്രകൾ വളരെ കുറവാണ് ബൂലോകത്ത്. ഇത് അക്കൂട്ടത്തിലേക്ക് മാറ്റുകൂട്ടും.
തീർത്ഥയാത്രയൊക്കെ 60 ന് ശേഷം നടത്താനായി മാറ്റി വെച്ചിരിക്കുകയാണ്. അന്ന് വീണ്ടും ഇതിലേ വന്ന് പ്രിന്റ് എടുക്കുന്നതാണ് ?:)
ബിന്ദു വൈതീശ്വരൻ കോവിൽ പോയപ്പോൾ നാഡി ജ്യോതിഷം ഒന്നു നോക്കാമായിരുന്നു.വലിയ ഒരു അത്ഭുതം ആണത്.
ഓട്ടപ്പാച്ചിൽ!!!!
Post a Comment